KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍

SHARE THIS ON

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ ഉടന്‍ പൂര്‍ത്തിയാകില്ലെന്ന വാദമുയര്‍ത്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനി ചൂണ്ടിക്കാട്ടി.

കേസില്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം.

അതേസമയം കേസിലെ നാലാംപ്രതി വിജീഷിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സംഭവം നടക്കുമ്ബോള്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളാണ് വിജീഷ്. കേസില്‍ പള്‍സര്‍ സുനിയൊഴികെ എല്ലാം പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!