KSDLIVENEWS

Real news for everyone

ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സമരത്തിനൊരുങ്ങിയ പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ

SHARE THIS ON

ഡല്‍ഹി: ശമ്ബളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച്‌ പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ. ഇന്ന് പണിമുടക്കാനായിരുന്നു പൈലറ്റുമാരുടെ പദ്ധതി. ഇന്നലെയാണ് 12 പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത്.

കോവിഡ് വ്യാപനത്തിനിടെയാണ് പൈലറ്റുമാരുടെ ശമ്ബളം ഇന്‍ഡിഗോ വെട്ടിക്കുറച്ചത്. പൈലറ്റുമാരുടെ ശമ്ബളം 30 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് രാജ്യത്തുടനീളം വിമാനങ്ങള്‍ റദ്ദാക്കിയപ്പോഴായിരുന്നു ഇത്. പൈലറ്റുമാരുടെ ശമ്ബളം 8 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ഏപ്രില്‍ 1ന് ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ നവംബര്‍ മുതല്‍ 6.5 ശതമാനം വര്‍ധന കൂടി നടപ്പാക്കുമെന്നും ഇന്‍ഡിഗോ പൈലറ്റുമാരെ അറിയിച്ചു.

ഒരു വിഭാഗം പൈലറ്റുമാര്‍ തൃപ്തരാകാതെ പണിമുടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ വര്‍ധനവിലൂടെ കോവിഡിന് മുന്‍പുള്ള കാലത്തെ ശമ്ബളത്തിലേക്ക് എത്തില്ലെന്ന് പൈലറ്റുമാര്‍ പറയുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഇക്കാര്യം ഇന്‍ഡിഗോ സ്ഥിരീകരിച്ചു- “തൊഴില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ, കമ്ബനിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇന്‍ഡിഗോ ചില പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു” എന്നാണ് ഇന്‍ഡിഗോ വക്താവ് പറഞ്ഞത്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി വിമാന സര്‍വീസുകള്‍ പഴയ സ്ഥിതിയില്‍ എത്തിയതോടെ, ആഭ്യന്തര വിമാനക്കമ്ബനികള്‍ പൈലറ്റുമാരുടെ ശമ്ബളം ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. പൈലറ്റുമാരെ ഉയര്‍ന്ന ശമ്ബളം വാഗ്ദാനം ചെയ്ത് മറ്റു കമ്ബനികള്‍ റാഞ്ചാതിരിക്കാന്‍ കൂടിയാണിത്. സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്ബളം ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് 10-15 ശതമാനവും പരിശീലകര്‍ക്ക് 20 ശതമാനവും വര്‍ധിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!