KSDLIVENEWS

Real news for everyone

ഇങ്ങനെ മാറ്റിപ്പറഞ്ഞാൽ എങ്ങനെ പ്രസിഡന്‍റേ? ഇറാനില്‍ ട്രംപിന്‍റെ നിലപാടുകൾ യുഎസിന് നാണക്കേട്, വെറുതെ ഇരുന്ന് ഗോൾ അടിക്കുന്നത് ചൈന”

SHARE THIS ON

ഇറാൻ യുദ്ധത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടിക്കടി നിലപാട് മാറ്റുന്നത് രാജ്യാന്തര തലത്തിൽ അമേരിക്കയുടെ അന്തസ് കെടുത്തുന്നതായി വിമർ‍ശനം. കാര്യമായി ഒന്നും ചെയ്യുന്നില്ലെങ്കിൽ പോലും ചൈനയ്ക്ക് ഇതിലൂടെ കൂടുതൽ സ്വീകാര്യത ലഭിക്കുകയാണെന്നും ജെഫ്രീസിന്‍റെ ‘ഗ്രീഡ് ആൻഡ് ഫിയർ’ ന്യൂസ് ലെറ്ററിൽ പറയുന്നു. പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെഫ്രീസിന് വേണ്ടി ക്രിസ് വുഡ് തയാറാക്കുന്ന ന്യൂസ് ലെറ്ററാണിത്.

കഴിഞ്ഞ ആഴ്ചകളിൽ ട്രംപ് ഭരണകൂടത്തിന്‍റെ വിചിത്രമായ നിലപാടുകളാണ് ഇറാൻ വിഷയത്തിൽ പുറത്തുവന്നതെന്ന് ഇതിൽ പറയുന്നു. ഇറാന്‍റെ ആണവശേഷി പൂർണമായും ഇല്ലാതാക്കിയെന്ന് അവകാശപ്പെടുമ്പോൾ തന്നെ യുദ്ധം മൂന്നാഴ്ച കൂടി തുടരുമെന്നുമാണ് നിലപാട്. ഇത് ലോകത്തിന് മുന്നിൽ അമേരിക്കയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നു. എന്നാൽ ഒന്നും ചെയ്യാതിരുന്ന ചൈന എല്ലാവരുടെയും മുന്നിൽ പക്വതയുള്ള രാജ്യമായി മാറുകയാണ്.

ഹോർമുസ് കടലിടുക്ക് ഭാഗികമായി അടയ്ക്കപ്പെട്ടതിന് പിന്നാലെയുണ്ടായ പെട്രോള്‍, ഡീസൽ വിലക്കയറ്റം ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളുമായി യുഎസ് കൂടിയാലോചിച്ചതുമില്ല. ഇനി അങ്ങനെ ചെയ്തിരുന്നെങ്കിൽ തന്നെ അവർ അംഗീകരിക്കുകയുമില്ല. ഈ സാഹചര്യത്തിൽ യൂറോപ്യന്‍ രാജ്യങ്ങൾ ഹോർമുസ് തുറക്കാൻ പിന്തുണ നല്‍കിയില്ലെന്ന ട്രംപിന്‍റെ ആരോപണം ബാലിശമാണെന്നും ഇതിൽ പറയുന്നു. 

നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് അമേരിക്കക്കാരുടെ ശ്രദ്ധ മാറ്റാനാണ്.  ഇതൊന്നും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെന്ന സത്യത്തിൽ നിന്നും ചർച്ചകളെ മാറ്റില്ല. യുഎസ് ആക്രമണമുണ്ടായാൽ ഹോർമുസ് അടയ്ക്കുമെന്നും ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുമെന്നും ഇറാൻ നേരത്തെ തന്നെ പറഞ്ഞതാണ്. അതുതന്നെയാണ് ഇറാൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തുടരുന്നു.

ഇനിയെന്ത്?

യുദ്ധത്തിന്‍റെ തുടക്കത്തിൽ ചെയ്തതു പോലെ ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ യുഎസും ഇസ്രയേലും ശ്രമിച്ചേക്കുമെന്നും ക്രിസ് വുഡ് എഴുതുന്നു. നിലവിലെ ഭരണകൂടത്തിലെ ഉന്നതരെയാകും യുഎസ് ലക്ഷ്യമിടുന്നത്.

∙അങ്ങനെയുണ്ടാകുന്നത് ഇറാനുമായുള്ള സമാധാന ചർച്ചകളെ സാരമായി ബാധിക്കും. അമേരിക്കയുടെ വിലപേശൽ ശേഷിയെ കുറയ്ക്കും

കരയുദ്ധത്തിന് ഇറങ്ങിയാൽ അമേരിക്ക ലോകത്തിന് മുന്നിൽ കൂടുതൽ അപമാനിതരാകും. വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ഇറാന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയെ നേരിടാൻ ചിലപ്പോൾ യുഎസ് സൈന്യത്തിന് കഴിഞ്ഞേക്കില്ല.

∙1956ൽ സൂയസ് കനാൽ തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ബ്രിട്ടന്‍റെ അവസ്ഥയായിരിക്കും അമേരിക്കയ്ക്കും സംഭവിക്കുക. ലോകരാജ്യങ്ങൾക്കിടയിൽ സൂപ്പർ പവറായിരുന്ന ബ്രിട്ടന്‍റെ പതനം തുടങ്ങിയത് അവിടെ നിന്നാണ്.

∙66 ശതമാനം അമേരിക്കക്കാരും ഇറാനിലെ യുദ്ധത്തിനെ പിന്തുണയ്ക്കുന്നില്ലെന്ന കാര്യം യുഎസ് പരിഗണിക്കണമെന്നും ന്യൂസ് ലെറ്ററിൽ പറയുന്നു.

ഗ്രീഡ് ആൻഡ് ഫിയർ ന്യൂസ് ലെറ്റർ

രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് തയ്യാറാക്കുന്ന പ്രതിവാര ന്യൂസ് ലെറ്ററാണിത്. 1996 മുതൽ ക്രിസ്റ്റഫർ വുഡ് ഇത് പുറത്തിറക്കുന്നുണ്ട്. സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും വിപണിയിലെ ട്രെൻഡുകളും മനസിലാക്കാൻ രാജ്യാന്തര തലത്തിൽ നിക്ഷേപകർ ആശ്രയിക്കുന്ന റിപ്പോർട്ടുകളിലൊന്നാണ്. ഇദ്ദേഹത്തിന്‍റെ ഇന്ത്യൻ  ഓഹരി വിപണിയെക്കുറിച്ചുള്ള വിലയിരുത്തലുകൾ കാത്തിരിക്കുന്നവരും ഏറെയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!