KSDLIVENEWS

Real news for everyone

സ്വന്തം സമൂഹ മാധ്യമം ‘തുടങ്ങി’​ ട്രംപ്​; പക്ഷേ, അതൊരു ​ ബ്ലോഗ് മാത്രമെന്ന് സോഷ്യൽ മീഡിയ

SHARE THIS ON

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടയിലും ശേഷവും നടത്തിയ അതിക്രമങ്ങള്‍ക്ക് ട്വിറ്ററില്‍നിന്നും ഫേസ്ബുക്കില്‍നിന്നും പുറന്തള്ളപ്പെട്ട് ഒറ്റക്കായി പോയ ഡോണള്‍ഡ് ട്രംപ് തന്‍റെ വാക്കു പാലിച്ച്‌ പുതിയ സമൂഹ മാധ്യമവുമായി എത്തി. പക്ഷേ, ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും വാഴുന്ന സമൂഹ മാധ്യമ കാലത്ത് എല്ലാവരും മറന്നുതുടങ്ങിയ വേര്‍ഡ്പ്രസ് േബ്ലാഗാണെന്നു മാത്രം. സ്വന്തം വെബ്സൈറ്റിന്‍റെ ഭാഗമായാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. ട്വിറ്ററിന്‍റെ പ്രാഗ്രൂപം പോലെ തോന്നിക്കുന്ന പുതിയ േബ്ലാഗില്‍ ട്രംപിന്‍റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളമാണ് നിറയെ. സ്വന്തം ഇമെയ്ലോ ഫോണ്‍ നമ്ബറോ നല്‍കി ഇതിന്‍റെ ഭാഗമാകാം.

ലൈക്​ ചെയ്യാനും സാധ്യമാണെന്ന്​ പറയുന്നുണ്ട്​. ട്രംപിന്‍റെ ഈ​ പോസ്റ്റുകളെടുത്ത്​ ട്വിറ്ററിലും ഫേസ്​ബുക്കിലും പോസ്റ്റ്​ ചെയ്യാമെന്നതാണ്​ ‘പ്രധാന സവിശേഷത’. പക്ഷേ, ട്വിറ്ററില്‍ പോസ്റ്റ്​ ചെയ്യാനുള്ള സൗകര്യം നിലവില്‍ ലഭ്യമല്ല.

ചൊവ്വാഴ്ചയാണ്​ ട്രംപിന്‍റെ സ്വന്തം ‘സമൂഹ മാധ്യമം’ എത്തിയതെങ്കിലും ഇതിലെ പോസ്റ്റുകള്‍ മാര്‍ച്ച്‌​ 24ലേതോ അതിനും മുമ്ബുള്ളതോ ആണ്​. പലതും തന്‍റെ തന്നെ പ്രസ്​താവനകളും വാര്‍ത്ത കുറിപ്പുകളുമാണ്​. ‘സ്വതന്ത്രമായും സുരക്ഷിതമായും സംസാരിക്കാന്‍, ഡോണള്‍ഡ്​ ട്രംപിന്‍റെ ഡസ്​കില്‍നിന്ന്​ നേരിട്ട്​’ എന്നാണ്​ ഇതിനെ പരിചയപ്പെടുത്തിയുള്ള ട്രംപിന്‍റെ വിഡിയോ പറയുന്നത്​. ഈ വിഡിയോ മാത്രമാണ്​ ഇതില്‍ പുതിയതും. ഓരോ പോസ്റ്റിന്‍റെ മുകളറ്റത്തും ‘ഡോണള്‍ഡ്​ ജെ. ട്രംപ്​’ എന്ന പേര്​ തെളിഞ്ഞുവരും.

​േഫസ്​ബുക്കില്‍ വീണ്ടും ട്രംപിന്​ പ്രവേശനം അനുവദിക്കണോ വേണ്ടയോ എന്ന്​ തീരുമാനിക്കാന്‍ കമ്ബനി ബോര്‍ഡ്​ യോഗം ചേരാനിരിക്കെയാണ്​ പുതിയ വെല്ലുവിളിയായി മുന്‍ യു.എസ്​ പ്രസിഡന്‍റ്​ സ്വന്തം ​േബ്ലാഗ്​ തുടങ്ങുന്നത്​. അമേരിക്കന്‍ ഭരണസിരാ കേന്ദ്രമായ കാപിറ്റോളില്‍ ട്രംപിന്‍റെ ആഹ്വാനം അനുസരിച്ച്‌​ അക്രമികള്‍ വിളയാടിയതിനു പിന്നാലെയായിരുന്നു ട്വിറ്ററും ഫേസ്​ബുക്കും ട്രംപിനെ വിലക്കിയത്​. സമൂഹ മാധ്യമങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം.

ട്രംപിന്‍റെ മുന്‍ പ്രചാരണ മാനേജര്‍ ബ്രാഡ്​ പാസ്​കെയിലിന്‍റെ ഉടമസ്​ഥതയിലുള്ള ഡിജിറ്റല്‍ സേവന സ്​ഥാപനമായ ‘കാമ്ബയിന്‍ ന്യൂക്ലിയസ്​’ ആണ്​ പുതിയ ട്രംപ്​ സമൂഹ മാധ്യമം രൂപകല്‍പന ചെയ്​തതെന്നാണ്​ സൂചന.

ട്രംപിന്‍റെ ‘സമൂഹ മാധ്യമം’ വന്നതോടെ പരിഹാസവുമായി അമേരിക്കന്‍ ജനത സമൂഹ മാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്​. എല്ലാ അര്‍ഥത്തിലും പൗരാണികത തോന്നിപ്പിക്കുന്ന ഒരു സംവിധാനത്തെ സമൂഹ മാധ്യമമായി അവതരിപ്പിക്കുന്നതിനെതിരെയാണ്​ രൂക്ഷ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!