KSDLIVENEWS

Real news for everyone

ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത് നരഹത്യയ്ക്ക് തുല്യം- അലഹബാദ് ഹൈക്കോടതി

SHARE THIS ON

ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വാക്സിനേഷൻ മാത്രമാണ് രാജ്യത്തിന്റെ ഏക പ്രതീക്ഷ. ഇന്ത്യയിൽ ഇതുവരെ 15,89,32,921 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. എന്നാൽ ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്കുകളിൽ വാക്സിനേഷനിൽ നാം ഏറെ പിന്നിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 726 ജില്ലകളിൽ ഭൂരിഭാഗവും 10 ശതമാനം പേർക്ക് പോലും വാക്സിൽ നൽകിയിട്ടില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 58 ശതമാനം ജില്ലകളിലും വാക്സിൻ വിതരണം 10 ശതമാനത്തിൽ താഴെയാണ്. 37 ശതമാനം ജില്ലകളിൽ 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. 37 ജില്ലകളിൽ മാത്രമാണ് 20 ശതമാനത്തിൽ അധികം പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയിരിക്കുന്നത്. കോവിൻ ആപ്ലിക്കേഷനിലെ വിവരങ്ങൾ പ്രകാരം പുതുച്ചേരിയിലെ മാഹി, ഗുജറാത്തിലെ ജാംനഗർ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് ജില്ലകൾ. ഈ ജില്ലകളിൽ ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ആളുകൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കർണാടകയിലെ ബിജാപൂർ, അസമിലെ സൗത്ത് സൽമാര എന്നിവയാണ് വാക്സിൻ വിതരണത്തിൽ പിന്നിലുള്ള ജില്ലകൾ. കണക്കുകൾ പ്രകാരം ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ പല ജില്ലകളും ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് കുത്തിവയ്പ് നടത്തിയിരിക്കുന്നത്. എന്നാൽ കേരളം രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ജില്ലകളും ജനസംഖ്യയുടെ 10 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!