ജനകീയ പ്രതിഷേധം; ലക്ഷദ്വീപിലെ വിവിധ മേഖലകളില്‍ സുരക്ഷ പരിശോധനകള്‍ വര്‍ധിപ്പിച്ച് ഭരണകൂടം

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ലക്ഷദ്വീപിലെ വിവിധ മേഖലകളിൽ സുരക്ഷ പരിശോധനകൾ വർധിപ്പിച്ച് ഭരണകൂടം.മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം നടത്താൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ഓരോ ദ്വീപിലേക്കും നൽകിയ നിർദേശം.ലക്ഷദ്വീപിലേക്ക് എത്തുന്ന എല്ലാ ബോട്ടുകളെക്കുറിച്ചും കപ്പലുകളെക്കുറിച്ചും അവ എത്തുന്നതിനുമുേമ്പ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേഷനിൽ റിപ്പോർട്ട് ചെയ്യണം. കപ്പലുകൾ നങ്കൂരമിടുന്ന സ്ഥലത്തും ഹെലിപാഡിലും സി.സി ടി.വി നിരീക്ഷണം ശക്തമാക്കണമെന്നും അസി. ഡയറക്ടർമാർ, പോർട്ട് അസിസ്റ്റൻറുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു.അതേ സമയം ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റർ ഓഫീസിനുമുന്നിൽ വിവിധ പാർട്ടികളുടെ പ്രതിഷേധ ധർണ്ണകൾ നടന്നു. ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ദീർഘകാല അജണ്ടയുടെ ഭാഗമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു

