ട്രംപിന്റെ അക്കൗണ്ട് രണ്ടുവര്‍ഷത്തേക്ക് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു

ഡൊണാള്‍ഡ് ട്രംപ് | Photo:AP
വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് 2023 ജനുവരി വരെ സസ്പെൻഡ് ചെയ്തു. ഭാവിയിൽ നിയമം ലംഘിക്കുന്ന ലോകനേതാക്കളോടുളള ട്വിറ്ററിന്റെ സമീപനം വ്യക്തമാക്കുന്നതാണ് പുതിയ നടപടി.
യുഎസ് കാപിറ്റോൾ കലാപത്തിന് ട്രംപിന്റെ ട്വീറ്റുകൾ പ്രേരണനൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തത്. ട്രംപിനെ ബ്ലോക്ക് ചെയ്യാനുളള നടപടി മെയ് മാസത്തിൽ ട്വിറ്റർ ഇൻഡിപെൻഡന്റ് ഓവർസൈറ്റ് ബോർഡ് ശരിവെച്ചിരുന്നു.
എന്നാൽ നിരോധനം അനിശ്ചിതകാലത്തേക്ക് തുടരുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി വേഗം കൈക്കൊള്ളുന്നതിനായി ബോർഡ് ആറുമാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.

