കാസറഗോഡ് ജില്ലയിലേക്ക് പുതിയ ഓക്സിജൻ പ്ലാന്റുകൾ; വരാൻ പോകുന്നത് 5 ഓക്സിജൻ പ്ലാന്റുകൾ

കാഞ്ഞങ്ങാട് ∙ ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റ് അടക്കം ജില്ലയിൽ വരാൻ പോകുന്നത് 5 ഓക്സിജൻ പ്ലാന്റുകൾ. ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചട്ടംഞ്ചാലിലാണു പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ഇതിനകം തയാറായിട്ടുണ്ട്. പ്രതിദിനം 195 സിലിണ്ടറുകൾ നിറയ്ക്കാൻ കഴിയുന്ന പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുക. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ് മറ്റൊരു പ്ലാന്റ് സ്പോൺസർ ചെയ്യുന്നത്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. ഒരു സ്വകാര്യ വ്യക്തിയും ജില്ലയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ സഹായം വാഗ്ദാനം ചെയ്തു. ബിൽഡ്-അപ് കാസർകോടിന്റെ നേതൃത്വത്തിൽ പ്രവാസികളും വ്യവസായികളും ചേർന്നു കുമ്പളയിലെ ഇൻഡസ്ട്രിയൽ പാർക്കിൽ ക്രയോജനിക് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

