KSDLIVENEWS

Real news for everyone

സുന്ദരയുടെ വെള്ളിപ്പെടുതൽ, മണ്ഡലം ആർ എസ് എസ് -ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യണം: എസ് ഡി പി ഐ

SHARE THIS ON

മഞ്ചേശ്വരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന് ബിജെപി സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഒഴുക്കിയെന്ന കേസിൽ മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാർഥിയുടെ വെള്ളിപ്പെടുതലിൽ സമഗ്ര അന്വേഷണം ഉണ്ടാവണം. നോമിനേഷൻ പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും ഫോണുമാണ് നൽകിയത്. വിജയിച്ചാൽ മംഗളൂരുവിൽ വൈൻ പാർലർ നൽകാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയെന്നും ബി ജെ പി മഞ്ചേശ്വരം മണ്ഡലം നേതാകളാണ് പണം തന്നതുമെന്ന വെള്ളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥി സുരേന്ദ്രൻ, മണ്ഡലം പ്രസിഡന്റ്‌ അടകമുള്ള നേതാക്കളെ കേസിൽ പ്രതിചേർക്കണമെന്നും കർണാടക ആർ എസ് എസ് നേതാകൾ നടത്തിയ സാമ്പത്തിക ഇടപെടലും പ്രാദേശിക നേതാക്കളുടെ കാൾ റെക്കോർഡുകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ്‌ അൻസാർ ഹൊസങ്കടി , ജനറൽ സെക്രട്ടറി മുബാറക് കടമ്പാർ എന്നിവർ ആവിശ്യപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!