നിങ്ങളുടെ മാജികും വിശ്വാസ്യതയും നഷ്ടപ്പെട്ടു, രാജിവയ്ക്കൂ; മോദിയോട് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും അതുകൊണ്ടാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി
ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.
”മോദി പല പാർട്ടികളെയും തകർത്തു, ഇപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിൻ്റെ മനോവീര്യം തകർത്തു.ധാർമികതയുടെ പേരില്‍ മോദിയും അമിത് ഷായും രാജിവയ്ക്കണം” മമത ആവശ്യപ്പെട്ടു. ”നിങ്ങളുടെ മാജികും വിശ്വാസ്യതയും നഷ്ടപ്പെട്ടു. നിങ്ങള്‍ രാജിവയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഞങ്ങള്‍ തീര്‍ച്ചയായും ഇന്‍ഡ്യ മുന്നണിക്കൊപ്പമുണ്ടാകും.ചിലരുമായി ചര്‍ച്ച നടത്തി. ചെറുപ്പം മുതലേ രാഷ്ട്രീയത്തില്‍ സജീവമായ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. മോദി പുറത്താണെന്നും ഇന്‍ഡ്യ മുന്നണി അകത്താണെന്നും ഉറപ്പാക്കാന്‍ ശ്രമിക്കും. ഇന്‍ഡ്യ മുന്നണിക്ക് മതിയായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്” മമത കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബി.ജെ.പി ഇതിനെതിരെ രംഗത്തുവന്നു. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത ബാനർജി പരാജയപ്പെട്ടിരുന്നു. എന്നിട്ടും അവർ ബംഗാള്‍ മുഖ്യമന്ത്രിയായി തുടർന്നു. ‘വിശ്വാസ്യത’യുടെ പേരില്‍ സ്വയം ന്യായീകരിക്കുന്ന അവസാന വ്യക്തി മമതയായിരിക്കണം,” ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.
സംസ്ഥാനത്തെ ബി.ജെ.പിയെ നേരിടാൻ തൻ്റെ പാർട്ടിയെ സഹായിച്ച ഘടകങ്ങളെക്കുറിച്ചും ടിഎംസി മേധാവി മാധ്യമങ്ങളോട് വിശദീകരിച്ചു. “ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട സംസ്ഥാനമായിരുന്നു പശ്ചിമ ബംഗാള്‍. ഇവിടെയാണ് ഏറ്റവും മോശമായ അതിക്രമങ്ങള്‍ നടന്നത്. ഒരു വശത്ത് സിബിഐ, ഇഡി, ഐടി എന്നിവയുണ്ടായിരുന്നു. കൂടാതെ ഒരു വിഭാഗം മാധ്യമങ്ങളും ഞങ്ങള്‍ക്കെതിരെ പ്രവർത്തിച്ചു,” അവർ പറഞ്ഞു.”എല്ലാ സംസ്ഥാനങ്ങളുടെയും കുടിശ്ശിക കേന്ദ്രം തീർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിർത്തിവെച്ച കേന്ദ്ര പദ്ധതികള്‍ പുനരാരംഭിക്കണം.കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതും ജുഡീഷ്യറിയില്‍ കൃത്രിമം കാണിക്കുന്നതും അവസാനിപ്പിക്കണം. നിർത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം ഉണ്ടാകും” മമത മുന്നറിയിപ്പ് നല്‍കി.
സ്ത്രീകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനായി 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ആരംഭിച്ച ലക്ഷ്മിർ ഭണ്ഡാർ പോലുള്ള ടിഎംസി സർക്കാരിൻ്റെ പദ്ധതികള്‍ നിയമസഭയില്‍ മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് നേട്ടമുണ്ടാക്കിയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് സഹായം പ്രതിമാസം 500 രൂപയില്‍ നിന്ന് 1000 രൂപയായി ഉയർത്തിയിരുന്നു. “സാമ്ബത്തിക സഹായം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് വേണ്ടി സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള നിരവധി പദ്ധതികളാണ് ടിഎംസിയുടെ പ്രധാന അടിത്തറ.സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ബാധകമാണ് ഈ പദ്ധതി. വിധവകള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതിയുമുണ്ട്” ഒരു ടിഎംസി വനിതാമന്ത്രി പറഞ്ഞു.

