KSDLIVENEWS

Real news for everyone

നായിഡുവും നിതീഷും എല്ലാവരുടേയും സുഹൃത്ത്, മോദിക്ക് സഖ്യസർക്കാർ കൊണ്ടുനടക്കാനാകില്ല- സഞ്ജയ് റാവുത്ത്

SHARE THIS ON

മുംബൈ: ജനാധിപത്യത്തേയും ഭരണഘടനയേയും അപകടത്തിലാക്കുന്നവരെ പിന്തുണയ്ക്കാന്‍ ടി.ഡി.പി. നേതാവ് എന്‍. ചന്ദ്രബാബു നായിഡുവും ജെ.ഡി.യു. നേതാവ് നിതീഷ് കുമാറും തയ്യാറാവുമെന്ന് കരുതുന്നില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവുത്ത്.

ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. അവര്‍ സഖ്യസര്‍ക്കാരിന് ശ്രമിക്കുകയാണ്. അവര്‍ പരിശ്രമിക്കട്ടെ, നായിഡുവും നിതീഷും എല്ലാവരുടേയും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരന്റി, മോദിയുടെ സര്‍ക്കാര്‍ എന്ന് പറയുന്ന മോദിക്ക് പരിചയമില്ലാത്ത കാര്യമാണ് സഖ്യസര്‍ക്കാര്‍ നടത്തിക്കൊണ്ടുപോവുക എന്നതെന്നും അദ്ദേഹം പറഞ്ഞു.

നായിഡുവിന്റേയും നിതീഷിന്റേയും സഹായത്തോടെയാണ് അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുന്നത്. എന്നാല്‍, ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നല്ലേ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

മോദിജി പരാജയപ്പെട്ടു. ബി.ജെ.പി. പരാജയപ്പെട്ടു. ഇത് അവരുടെ രാഷ്ട്രീയവും ധാര്‍മികവുമായ പരാജയമാണ്. അദ്ദേഹം ദൈവമല്ല, മനുഷ്യനാണെന്ന് അംഗീകരിക്കണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!