കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ് : മൂന്നാമതൊരു സംഘം കൂടിയുണ്ടെന്ന് കസ്റ്റംസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘം കൂടിയുണ്ടന്ന് കസ്റ്റംസ്. ഷെഫീഖില്‍ നിന്ന് സ്വര്‍ണം വാങ്ങാനായി കണ്ണൂരില്‍ നിന്ന് മറ്റൊരു സംഘം കൂടിയെത്തി എന്നതാണ് കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍.
അര്‍ജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെ കണ്ണൂര്‍ സ്വദേശി യൂസഫിന്റെ നേതൃത്വത്തിലാണ് മറ്റൊരു സംഘം എത്തിയത്. ഇയാളോട് നാളെ കൊച്ചിയില്‍ ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചു. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.മൂന്നാമത്തെ സംഘത്തിന്റെ തലവനാണ് യൂസഫ് ഇയാള്‍ അര്ജ്ജുന് ആയങ്കിയുടെ പഴയ കൂട്ടാളിയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കസ്റ്റംസ് മുമ്ബാകെ ഹാജരായ അര്ജ്ജുന് ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി രേഖപ്പെടുത്തി.
ഭീഷണിയുണ്ടായെന്ന് മുഖ്യപ്രതി മുഹമ്മദ് ഷെഫീഖ് ആരോപിച്ചു. ഷഫീഖിനെ കാക്കനാട് ജയിലിലേക്ക് മാറ്റി

