Covid_19 ആശങ്ക വിട്ടൊഴിയാതെ മംഗലാപുരത്തെയും കാസർകോട്ടെയും തീരദേശങ്ങൾ, ദക്ഷിണ കന്നഡ തീരദേശ മേഘലയിൽ 10 മരണം,ബേക്കൽ തീരദേശത്ത് 44 പേർക്ക് കോവിഡ് കണ്ടെത്തി, നെല്ലിക്കുന്ന് കടപ്പുറത്ത് 49 പേർക്കും രോഗം.
മംഗളൂരു: തീരദേശ കർണാടകയിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് 10 പേർ മരിച്ചു. ദക്ഷിണ കന്നഡയിൽ നാലുപേരും ഉഡുപ്പിയിൽ ആറുപേരുമാണ് മരിച്ചത്. ദക്ഷിണ കന്നഡയിൽ മരിച്ച നാലുപേരും മംഗളൂരു താലൂക്കിലുള്ളവരാണ്.
ഇതോടെ ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൊത്തം എണ്ണം 182-ഉം ഉഡുപ്പിയിൽ 42-ഉം ആയി. ദക്ഷിണ കന്നഡയിൽ 225 പേർക്കും ഉഡുപ്പിയിൽ 170 പേർക്കും ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരു താലൂക്കിലാണ് കോവിഡ് ബാധിതരുടെ എണ്ണം കൂടുതൽ. 147 പേർക്കാണ് ഇവിടെ ചൊവ്വാഴ്ച മാത്രം വൈറസ് ബാധയേറ്റത്. ബെൽത്തങ്ങടിയിലെ 29 പേർ, ബണ്ട്വാളിലെ 19 പേർ, പുത്തൂരിലെ 16 പേർ, സുള്ള്യയിലെ നാലുപേർ, മൂഡബിദ്രിയിലെ ഒരാൾ, മറ്റുജില്ലകളിൽനിന്നുവന്ന ഒമ്പതുപേർ എന്നിവർക്കും ചൊവ്വാഴ്ച ദക്ഷിണ കന്നഡയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 225 പേരിൽ 164 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കാസർഗോഡ്: ബേക്കല്‍ തീരദേശമേഖലയില്‍ രണ്ടുതവണകളായി നടത്തിയ പരിശോധനയില്‍ 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവരില്‍ ആശങ്ക വര്‍ധിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവായതോടെയാണ് രോബാധിതരുടെ എണ്ണം 44 ആയി ഉയര്‍ന്നത്. പരിശോധനക്കെത്തിയവരില്‍ ഭൂരിഭാഗവും പുരുഷന്‍മാരായിരുന്നു. ഇവരുമായി നിരവധി പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരവധിയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധനാക്യാമ്പുകള്‍ വേണമെന്നും അല്ലാത്ത പക്ഷം സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നുമാണ് പൊതുവായ അഭിപ്രായം. ബേക്കല്‍, കോട്ടിക്കുളം മേഖലകളില്‍ മത്സ്യതൊഴിലാളികുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കായി പരിശോധനാ ക്യാമ്പുകള്‍ നടത്തണമെന്ന് പഞ്ചായത്ത് ജാഗ്രതാ സമിതികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തില്‍ 86 കോവിഡ് ബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. പാതയോരങ്ങളില്‍ മത്സ്യവില്‍പ്പന നടത്തുന്നവരും കോവിഡ് പോസിറ്റീവായവരില്‍ ഉള്‍പ്പെടുന്നു.
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കിഴുർ ഉൾപ്പടെയുള്ള വാർഡുകളിൽ നിന്നായി ഇന്ന് 100 പേരുടെ കോവിഡ് ടെസ്റ്റ് നടത്തി
20 ൽ അധികം പേർ പോസിറ്റീവായിട്ടുണ്ട് കൂടുതൽ പേർ കിഴുരിൽ നിന്നുള്ളവർകാസർകോട് കസബ കടപ്പുറത്ത് ആന്റിജൻ പരിശോധനയിൽ 49 പേർക്ക് കോവിഡ് സ്ഥിരികരിച്ചു.ചൊവ്വാഴ്ച ഫിഷറീസ് സ്കൂളിൽ വെച്ച് 75 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.ഇതിൽ 49 പേരുടെയും ഫലം പോസിറ്റീവ് ആയത് ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് പോസിറ്റീവായവരെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതിനെ ചില നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും തക്ക സമയത്ത് കാസറകോട് പോലീസ് എത്തി പ്രശ്നമുണ്ടാക്കിയവരെ പിരിച്ചു വിട്ടു