KSDLIVENEWS

Real news for everyone

വ്യത്യസ്ഥ പ്രതിഷേധവുമായി ചെർക്കളയിലെ വ്യാപാരികൾ.

SHARE THIS ON

ചെർക്കള : ഒരു മാസത്തോളമായി അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന്ന് വേണ്ടി അധികാരികൾ കണ്ണ് തുറക്കണമെന്ന ആവശ്യവുമായി കടയുടമകളും തൊഴിലാളികളും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വ്യാപാരികളുടെ ദയനീയ അവസ്ഥ എഴുതി അറിയിച്ചു കൊണ്ടുള്ള പ്ലകാർഡുകളും കയ്യിൽ പിടിച്ചു പ്രതിഷേധിച്ചു. കിലോമീറ്ററുകൾ അകലെ കോവിഡ് പോസിറ്റീവ് ആയതിന്റെ പേരിൽ ചെർക്കളയിലെ വ്യാപാരികൾ ഒരു മാസത്തോളമായി കടകൾ അടച്ചിടേണ്ടി വരികയും ആളുകൾ തിങ്ങി കൂടുന്ന ധനകാര്യ സ്ഥാപനങ്ങൾ, ബാങ്ക് കൾ, സപ്ലൈകോ മാവേലി സ്റ്റോറുകൾ മുതലായവ തുറക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ കടകൾ മാത്രം അടച്ചിട്ടത് കൊണ്ട് കൊറോണയെ എങ്ങനെ പ്രതിരോദിക്കാൻ സാധിക്കും എന്നുള്ള ആശങ്കയും വ്യാപാരികൾ അറിയിച്ചു. കേരളത്തിലെ മുഴുവൻ വ്യപാരികളും ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് തുറന്നു കാട്ടാൻ ചെർക്കള യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ബി എം ശരീഫ് ജനറൽ സെക്രട്ടറി അഹമദ് ലുലു ട്രഷറർ കെ എ മുഹമ്മദ് കുഞ്ഞി, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഇ പ്രതിഷേധ വിവരം അറിഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ അഹമ്മദ് ശരീഫ്, കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന്, ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാഹിനാ സലീം, വാർഡ് മെമ്പർ മാരായ അബ്ദുല്ല കുഞ്ഞി ചെർക്കള, എം സി എ ഫൈസൽ, സുഫൈജ മുനീർ മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചെർക്കള ടൗൺ സന്ദർശിക്കുകയും പ്ലക്കാർഡ് ഏന്തിയ വ്യാപാരികളെ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. വ്യാപാരികളുടെ ദുരിതങ്ങൾ മനസ്സിലാക്കിയ നേതാക്കൾ ഉദ്യോഗസ്ഥരുമായി ബന്ധപെട്ട് എത്രയും വേഗം കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന്ന് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!