KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു.

SHARE THIS ON

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു . എറണാകുളം ഗവ . മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന എളമക്കര പ്ലാശേരിൽ പറമ്പിൽ പി ജി ബാബു ആണ് ( 60 ) മരിച്ചത് . കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ജൂലൈ 29 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് . കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദിയും ( 65 ) ഇന്ന് മരിച്ചിരുന്നു . കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചന്ദ്രിയുടെ മരണം . ഇതോടെ കോഴിക്കോട് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി . മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു . മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീൻ ( 75 ) ആണ് മരിച്ചത് . ഹൃദ്രോഗബാധിതൻ കൂടിയായിരുന്നു മരിച്ച മൊയ്തീൻ . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ഇന്നാണ് . കൊടുവള്ളി പെരിയാംതോട് കുന്നുമ്മൽ അബ്ദുൽ റസ്സാഖിന്റെ മകൻ സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത് . 27 വയസായിരുന്നു . മൂന്ന് മാസത്തോളമായി ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു സാബിത് . തിങ്കളാഴ്ച രാവിലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം . പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തി കോവിഡ് പ്രോട്ടോകോൾ പ്രകാരം കൊടുവള്ളി മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!