KSDLIVENEWS

Real news for everyone

തകര്‍പ്പന്‍ പ്രകടനവുമായി മനിക ബത്ര; വനിതാ ടേബിള്‍ ടെന്നീസ് ടീം ഒളിമ്പിക് ക്വാര്‍ട്ടറില്‍

SHARE THIS ON

പാരീസ്: സമ്മര്‍ദ ഘട്ടത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങിയ മനിക ബത്രയുടെ മികവില്‍ ഒളിമ്പിക്‌സില്‍ വനിതകളുടെ ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍. റൊമാനിയയെ 3-2 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒളിമ്പിക് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ടേബിള്‍ ടെന്നീസില്‍ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്.

റൊമാനിയക്കെതിരായ ആദ്യ ഡബിള്‍സ് മത്സരത്തില്‍ ശ്രീജ അകുല – അര്‍ച്ചന കാമത്ത് സഖ്യവും തുടര്‍ന്ന് നടന്ന സിംഗിള്‍സ് പോരാട്ടത്തില്‍ മനിക ബത്രയും വിജയിച്ചതോടെ ഇന്ത്യ 2-0ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത സിംഗിള്‍സ് മത്സരങ്ങളില്‍ ശ്രീജയും അര്‍ച്ചനയും പരാജയപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ നിര്‍ണായകമായ അവസാന സിംഗിള്‍സ് മത്സരം 3-0ന് സ്വന്തമാക്കിയ മനിക, ടീമിനെ ക്വാര്‍ട്ടറിലെത്തിക്കുകയായിരുന്നു.

ക്വാര്‍ട്ടറില്‍ യുഎസ്എയോ ജര്‍മനിയോ ആകും ഇന്ത്യയുടെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!