പെണ്‍കുട്ടികളെ എത്തിക്കാന്‍ വൈകിയതില്‍ തര്‍ക്കം, സിനിമാ നിര്‍മ്മാതാവിനെ കൊന്ന് കവറില്‍ കെട്ടി ഉപേക്ഷിച്ചു

ചെന്നൈ : പെണ്‍കുട്ടികളെ എത്തിക്കാന്‍ വൈകിയതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമാ നിര്‍മ്മാതാവിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച കേസില്‍ ചെന്നൈയില്‍ ഒരാള്‍ പിടിയില്‍.സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ഭാസ്കരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിരുഗമ്ബാക്കം സ്വദേശിയായ ഗണേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
ഭാസ്കരന്റെ കൊലപാതകത്തിന് ശേഷം ഗണേശന് ഒളിവിലായിരുന്നു. ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. വിരുഗമ്ബാക്കത്തെ പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി ഗണേശനും ഭാക്സരനും തമ്മില്‍ ബന്ധമുണ്ട്. ഭാസ്കരന് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുന്നത് ഗണേശനാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ എത്താന്‍ വൈകിയതിനെ ചൊല്ലി ഇരുവരും തമ്മിഷ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ഗണേശന് ഭാസ്കരനെ കൊന്നു.
ഇരുമ്ബ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ചാണ് ഭാസ്കരനെ ഗണേശന് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കറുത്ത കവറില്‍ കെട്ടി റോഡില്‍ തള്ളുകയായിരുന്നു. അര്‍ദ്ധരാത്രിയിലാണ് മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചത്. പിറ്റേ ദിവസം ശുചികരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്തത്. ഇതിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാറും കണ്ടെത്തി. തൊഴിലാളികള്‍ പൊലീസില്‍ അറിയിച്ചു. രാത്രി വൈകിയും പിതാവ് വീട്ടിലെത്താതായതോടെ മകന് കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാസ്കരനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധവും മൃതദേഹം കവറില്‍ കെട്ടി കൊണ്ടുപോയ ഇരുചക്രവാഹനവും പൊലീസ കണ്ടെടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
: കീശ നിറയെ എടിഎം കാര്‍ഡുകള്‍, ഗൂഗിള്‍ പേ; കള്ളന്മാര് പോലും ഞെട്ടുന്ന ട്രിക്കുകളുമായി എംവിഡി!

