KSDLIVENEWS

Real news for everyone

മാധ്യമങ്ങളോട് ആശങ്കകള്‍ പങ്കുവെച്ചു, പേ വിഷബാധയേറ്റ് അഭിരാമി മരിച്ച ദിവസംതന്നെ ബന്ധുവും മരിച്ചു

SHARE THIS ON

റാന്നി: പേ വിഷബാധയേറ്റ് മരിച്ച റാന്നി സ്വദേശിനി 12-കാരി അഭിരാമിയുടെ കുടുംബത്തില്‍ വീണ്ടും ദുരന്തം. അഭിരാമിയുടെ അച്ഛന്റെ അമ്മാവന്‍ സോമന്‍ കുഴഞ്ഞു വീണു മരിച്ചു. തെരുവ്‌ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഭിരാമി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അഭിരാമി ചികിത്സയിലായിരിക്കുമ്പോള്‍ കുടുംബത്തിന്റെ ആശങ്കകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പങ്കുവെച്ച ആളാണ് കുഴഞ്ഞുവീണു മരിച്ച സോമന്‍. അഭിരാമിയുടെ അച്ഛന്‍ ഹരീഷിന്റെ അമ്മയുടെ സഹോദരനാണ്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി മടങ്ങുമ്പോള്‍ സോമന്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകീട്ട് അഞ്ചു മണിയോടെ മരിച്ചു.

ശനിയാഴ്ച മാതൃഭൂമി സൂപ്പര്‍പ്രൈം ടൈംമില്‍ അഭിരാമിയുടെ ചികിത്സാ പിഴവുകള്‍ ചൂണ്ടിക്കാട്ടി സോമന്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു.


ഇതിനിടെ നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിക്ക് പേ വിഷബാധയേറ്റെന്ന് സ്ഥിരീകരണവും വന്നിട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!