KSDLIVENEWS

Real news for everyone

രോഗിയെ പുഴുവരിച്ച സംഭവം
ഡോക്ടർമാരും നഴ്സുമാരും ; ഇന്ന് 2 മണിക്കൂർ ഒ.പി ബഹിഷ്ക്കരിക്കും , നാളെ മുതൽ അനിശ്ചിതകാല സമരം

SHARE THIS ON

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഡോക്ര്‍മാര്‍ 2 മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈനടക്കം ക്ലാസുകളും നിര്‍ത്തിവെക്കും. കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് സമരം ശക്തമാക്കുന്നത്ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തില്‍ നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരവും തുടരുകയാണ്. അതേസമയം ആദ്യ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഇതുവരെ സമരങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!