റബീഉൽ അവ്വൽ മൗലീദ് സദസ്സും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു

പള്ളിക്കര: പള്ളിക്കര മുസ്ലിം സംയുക്ത ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ മൗലീദ് സദസ്സും കൗൺസിൽ മീറ്റും നടത്തി. ഉസ്താദ് ആസിഫ് അഹ്സനി ഹിമമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം ഉത്ഘാടനം ചെയ്തു. വിവിധ മഹൽ ഇമാമുമാർ
മൗലീദ് സദസ്സിന് നേതൃത്വം നൽകി. പ്രസിഡന്റ് കെ ഇ എ ബക്കർ അധ്യക്ഷതയും ജനറൽ സെക്രട്ടറി ഗഫൂർ ഷാഫി ബേക്കൽ സ്വാഗതവും ട്രഷറർ പരയങ്ങാനം മുഹമ്മദ്ഹാജി നന്ദിയും പറഞ്ഞു. ഒക്ടോബർ പതിനാലിന് വൈകുന്നേരം നാല് മണിക്ക് അംഗ ജമാഅത്ത് ഭാരവാഹികളെയും ജമാഅത്ത് പ്രതിനിധികളെയും ഉൾപ്പെടുത്തി പുതിയ വഖഫ് നിയമ ഭേദഗതിയെ കുറിച്ചുള്ള ക്ലാസ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പരിപാടിയിൽ വഖഫ് ബോർഡ് അംഗം അഡ്വക്കേറ്റ് സൈനുദ്ദീൻ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറീയിച്ചു.

