KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 83,64,086 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 77,11,809 ലക്ഷവും ;
24 മണിക്കൂറിനിടെ 50,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 704 മരണവും

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 50,209 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 5,27,962 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്.

ഇന്നലെ മാത്രം 55,331 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസത്തേക്കാള്‍ 5825 രോഗികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 77,11,809 ആയി.

അതേസമയം രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം 83,64,086 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 704 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,24,315 ആയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 11,42,08,384 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.ഇന്നലെ മാത്രം 12,09,425 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!