പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും പൂട്ടി സീൽ ചെയ്യാൻ ഉത്തരവിട്ട് കളക്ടർ

കാസർഗോഡ് :
പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ കലക്ടർ ഡോ ഡി സജിത് ബാബു ഉത്തരവിട്ടു. സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്യാനും ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ സ്വത്തുകൾ ക്രയവിക്രയം ചെയ്യുന്നത് തടയാൻ ജില്ലാ രജിസ്ട്രാറോടും ആവശ്യപ്പെട്ടു.മുഴുവൻ അക്കൗണ്ടും മരവിപ്പിക്കാൻ ജില്ലാ ലീഡ് ബാങ്ക് മാനേജർക്കും ഉത്തരവ് നൽകി.

