KSDLIVENEWS

Real news for everyone

ലോകത്ത് കൊവിഡ് ബാധിതർ 6.61 കോടി ; 4,57,82,557 രോഗമുക്തർ ; 15,23,357 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 6,67,996 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,61,94,938 ആയി ഉയര്‍ന്നു. 15,23,357 പേര്‍ വൈറസ്ബാധ മൂലം മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അമ്ബത്തിയേഴ് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു.2,85,472 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിയാറ് ലക്ഷം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞദിവസം 36,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

ബ്രസീലില്‍ അറുപത്തഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 1,75,981 ആയി. അമ്ബത്തിയേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. റഷ്യയിലും ഫ്രാന്‍സിലും വീണ്ടും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ ഇരുപത്തിനാല് ലക്ഷം പേര്‍ക്കും,ഫ്രാന്‍സില്‍ ഇരുപത്തിരണ്ട് ലക്ഷം പേര്‍ക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!