വൈദ്യുതി വാഹനങ്ങൾക്കായി ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കി കെഎസ്ഇബി

തിരുവനന്തപുരം :വൈദ്യുതി വാഹനങ്ങളെ മുന്നോട്ടു കൊണ്ടുവരുക എന്ന ലക്ഷ്യവുമായി കേരളത്തില്‍ ചാര്‍ജിംഗ് സ്റ്റേഷന് തയ്യാറാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍ നയപ്രകാരം ചാര്‍ജ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഇബിഎല്ലിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആറ് സ്ഥലങ്ങളില്‍ ആദ്യമായി വൈദ്യുതചാര്‍ജ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
നേമം, ഇലക്ട്രിക്കല്‍ സെക്ഷന്‍, തിരുവനന്തപുരം
ഓലൈ, ഇലക്ട്രിക്കല്‍ സെക്ഷന്‍, കൊല്ലം
പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം
വിയ്യൂര്‍, സബ്സ്റ്റേഷന്, തൃശ്ശൂര്‍
നല്ലളം, സബ്സ്റ്റേഷന്, കോഴിക്കോട്
ചൊവ്വ, സബ്സ്റ്റേഷന്, കണ്ണൂര്എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തയാറായിരിക്കുന്നത്. തുടക്കം എന്ന നിലയില്‍ 2021 ഫെബ്രുവരി ആറുവരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം.

