Covid_19
യുഎഇയില്‍ 1,214 പേര്‍ക്ക് കൂടി കോവിഡ് ; 670 പേർ രോഗ മുക്തി നേടി ; മൂന്ന് മരണം

അബുദാബി : യുഎഇയിൽ പുതിയതായി 1,214 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി ശനിയാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 670 പേർ രോഗമുക്തരാവുകയും ചെയ്തു . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നുപേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു . 83,146 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 175,276 ആയി . ഇവരിൽ 158,498 പേരാണ് ഇതിനോടകം രോഗമുക്തരായത് . 589 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു . നിലവിൽ 16,189 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത് . 1.72 കോടി കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട് .

