KSDLIVENEWS

Real news for everyone

അഞ്ചുവര്‍ഷത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 2,430 പേര്‍ ; ശതകോടികള്‍ വിലയുള്ള വ്യാജ ഉല്‍പ്പന്നങള്‍ പിടിച്ചെടുത്തു

SHARE THIS ON

ദുബൈ : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ദുബൈയിൽ അറസ്റ്റിലായത് 2,430 പേർ . ഇക്കാലയളവിൽ ദുബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് 8.966 ബില്യൻ വിലമതിക്കുന്ന വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത് . 2,145 കേസുകൾ റിപ്പോർട്ട് ചെയ്തതായും ദുബൈ പൊലീസ് അറിയിച്ചു . വ്യാപാര മേഖലയിലെ തട്ടിപ്പ് , വ്യാജ ഉൽപ്പന്നങ്ങൾ , പണം ഇരട്ടിപ്പ് , കള്ളനോട്ട് , മന്ത്രവാദം , വ്യാജരേഖ എന്നിവ ഉൾപ്പെട്ട വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് ഡയറക്ടർ കേണൽ സലാഹ് ബലൗസിബ പറഞ്ഞു . ആന്റി കൗണ്ടർഫീറ്റ്സ് , ആന്റി ഫ്രോഡ് , ആന്റി കൊമേഴ്സ്യൽ , പൈറസി വിഭാഗങ്ങളിലായി ഈ വർഷം 246 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് . 307 പേർ അറസ്റ്റിലാകുകയും ഇവരിൽ നിന്ന് 2.55 ലേറെ ദിർഹം വിലമതിക്കുന്നസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു . ആന്റി കൗണ്ടർഫീറ്റ്സ് വിഭാഗം 23 കേസുകൾ രജിസ്റ്റർ ചെയ്തു . 37 പേരുടെ അറസ്റ്റും രേഖപ്പെടുത്തി . 68 കേസുകളാണ് ആന്റി കൊമേഴ്സ്യൽ വിഭാഗം ഈ വർഷം രജിസ്റ്റർ ചെയ്തത് . 105 പേർ അറസ്റ്റിലായി . ആന്റി പൈറസി വിഭാഗം 155 കേസുകൾ രജിസ്റ്റർ ചെയ്തു . 165 പേർ പിടിയിലായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!