ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാന്‍ മുന്നില്‍

ദോഹ: പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഡൈസന്‍ മയെദയിലൂടെ ലീഡെടുത്ത ജപ്പാനെതിരേ ഗോള്‍ മടക്കി ക്രൊയേഷ്യ. 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്.
നേരത്തെ 43-ാം മിനിറ്റില്‍ മയെദ നേടിയ ഗോളില്‍ ലീഡുമായാണ് ജപ്പാന്‍ ആദ്യ പകുതി അവസാനിപ്പിച്ചത്. റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ വലയിലെത്തിക്കുകയായിരുന്നു.