KSDLIVENEWS

Real news for everyone

ദേശീയപാത വികസനം; റോഡിലേക്ക് തള്ളിനില്‍ക്കുന്ന കെട്ടിടങ്ങള്‍ ഗതാഗത കുരുക്കിന് കാരണമാകുന്നു അടിയന്തര നടപടി കൈകൊള്ളണമെന്ന ആവശ്യം ശക്തം

SHARE THIS ON

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കാസര്‍കോട് നഗരപരിധിയില്‍ പലയിടത്തും റോഡിലേക്ക് തള്ളിനില്‍ക്കുന്ന കെട്ടിടങ്ങള്‍ ഗതാഗതകുരുക്കിന് കാരണമാകുന്നു. വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് വരെ മാസങ്ങളായി ഗതാഗതകുരുക്ക് രൂക്ഷമാണ്. അണങ്കൂര്‍, നുള്ളിപ്പാടി, പുതിയ ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിലേക്ക് തള്ളിനില്‍ക്കുന്ന നിലയിലാണ് ചില കെട്ടിടങ്ങളുള്ളത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം നിലനില്‍ക്കുന്നതാണ് ചില കെട്ടിടങ്ങള്‍ മുഴുവനും നീക്കം ചെയ്യാതെ നില്‍ക്കുന്നതെന്നാണറിയുന്നത്. കെട്ടിട ഉടമകളില്‍ പലരും കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ കോടതി വിധി വന്നാലെ തുടര്‍ നടപടികളുണ്ടാകുകയുള്ളു. റോഡിലെ വളവുകളോട് ചേര്‍ന്നാണ് ഇത്തരത്തില്‍ ചില കെട്ടിടങ്ങളുള്ളത്. മറ്റു റോഡുകളില്‍ നിന്ന് ദേശീയപാതയിലേക്ക് എടുക്കുന്ന വാഹനങ്ങള്‍ ഇതുകാരണം അപകടത്തില്‍പെടാനും സാധ്യതയേറെയാണ്. ദേശീയപാത സര്‍വീസ് റോഡില്‍ അപകടവും തുടര്‍ക്കഥയായിരിക്കുകയാണ്. ദിവസേന മണിക്കൂറുകളോളമാണ് നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാകുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും പലപ്പോഴും കുരുക്കില്‍പെടുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!