സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷ; മർകസുൽമൈമൻ മദ്റസക്ക് റാങ്കുകളുടെ തിളക്കം

മൊഗ്രാൽ പുത്തൂർ: ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാ തലതത്തിൽ രണ്ട് ഒന്നാം റാങ്കും സംസ്ഥാനത്തിൽ മൂന്നും അഞ്ചും റാങ്കുകളും മർകസുൽ മൈമൻ അൽ മദ്റസതുസ്സുന്നിയ്യ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി.മൂന്നാം തരത്തിൽ സൈനബ് സഫയും എട്ടാം തരത്തിൽ സന ഫാതിമയുമാണ് റാങ്ക് ജേതാക്കൾ.16,240 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹമായിട്ടുണ്ട്.സംസ്ഥാനത്തെ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച വിദ്യാർഥികൾ നാടിനും ജില്ലയ്ക്കും അഭിമാനമാണ്.റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും അനുമോദിച്ചു.
സൈനബ് സഫ സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും സന ഫാത്തിമ അഞ്ചാം റാങ്കും ജില്ലാ തലത്തിൽ രണ്ട് പേരും ഒന്നാം റാങ്കുമാണ് നേടിയത്.
സൈനബ് സഫ മoത്തിൽ ഹകീം ഹാജി ഫാതിമ ദമ്പതികളുടെയും സന ഫാത്വിമ കെ കെ സലാഹുദ്ധീൻ കദീജത്ത് ഷുഹാന ദമ്പതികളുടെയും മകളാണ്.

