KSDLIVENEWS

Real news for everyone

ചെറുവത്തൂരിലെ കവർച്ച ; മോഷ്ടാക്കളെ കുറിച്ച് സൂചന

SHARE THIS ON

ചെറുവത്തൂർ : ചെറുവത്തൂരിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ ചുമർ തുരന്ന് കവർച്ച നടത്തിയ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചന.ചെറുവത്തൂർ ദേശീയ പാതയോരത്തെ ഇ- പ്ലാനറ്റ് ഇലക്ട്രോണിക്സ് സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കവർച്ച നടന്നത് . മോഷ്ടാക്കളുടെ ദൃശ്യം സി സി ടി വിയിൽ പതിഞ്ഞിരുന്നു . ഇത് പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത് . മംഗളൂരുവിൽ താമസിക്കുന്ന മലയാളികളായ രണ്ടുപേരാണ് ഇവരെന്ന് വൃക്തമായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു . ഇവരെ പിടികൂടാൻ ഊർജ്ജിത അന്വേഷണം ആരംഭിച്ചു . മൊബൈൽ ഫോൺ , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയാണ് കവർച്ച ചെയ്തത് . കടയുടെ പിൻഭാഗം ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത് . രണ്ടു പേരാണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് സി സി ടി വി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!