KSDLIVENEWS

Real news for everyone

ഓറ്റത്തൂണുകള്‍ താങ്ങിനിര്‍ത്തും ആറുവരിപ്പാത: ദക്ഷിണേന്ത്യയിലെ ആദ്യത്തെ മേല്‍പാലം കാസര്‍കോട്ട് ഒരുങ്ങുന്നു

SHARE THIS ON

കാസര്‍കോട് : ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി കാസര്‍കോട് കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുള്ള മേല്‍പ്പാലത്തിന്റെ തൂണുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ആകെ 30 തൂണുകള്‍ സഹിതം 27 മീറ്റര്‍ വീതിയിലും 1.12 കിലോമീറ്റര്‍ ദൂരത്തിലുമുള്ള മേല്‍പ്പാലം ദക്ഷിണേന്ത്യയില്‍ ആറുവരിപ്പാതയില്‍ ഒറ്റത്തൂണുകളില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പാലമാണ്. കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ മദ്ധ്യത്തിലായി നിര്‍മ്മിച്ചിട്ടുള്ളത് ഒറ്റത്തൂണ്‍ മാത്രമാണ് .അഗ്നിരക്ഷാസേനയുടെ ഓഫീസ് മുതല്‍ പുതിയ ബസ്‌സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോഫി ഹൗസ് കെട്ടിടം വരെ 1.12 കിലോമീറ്റര്‍ നീളത്തിലാണ് പാലം വരുന്നത്. ഇത്രയും ദൈര്‍ഘ്യത്തിന് 30 തൂണുകളാണുള്ളത്. ഇരുഭാഗത്തും തൂണുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ 60 എണ്ണം വേണം. നാലുമുതല്‍ ഒന്‍പതുവരെ മീറ്റര്‍ ഉയരത്തിലാണ് തൂണുകള്‍ നിര്‍മ്മിക്കുന്നത്. 22 എണ്ണം പൂര്‍ത്തിയായി. ആറെണ്ണത്തിന്റെ നിര്‍മാണം 50 ശതമാനത്തിലധികമായി. രണ്ടെണ്ണത്തിന്റെ പണി തുടങ്ങി. ഇരുഭാഗത്തുമായി ഉയര്‍ത്തുന്ന തൂണുകളുടെതിനേക്കാള്‍ ചുറ്റളവ് ഇതിനുണ്ട്. സാമ്ബത്തികമായി മെച്ചമൊന്നുമില്ലെന്നും എന്നാല്‍ ആകര്‍ഷകവും കൂടുതല്‍ സ്ഥലസൗകര്യവും ലഭ്യമാകുമെന്നും നിര്‍മാണം നടത്തുന്ന ഊരാളുങ്കാല്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. കോയമ്ബത്തൂര്‍ അവിനാശിയില്‍ സമാന രീതിയിലുള്ള പാലം നിര്‍മാണത്തിലുണ്ട്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ട്. എന്നാല്‍ ഇതിന്റെ വീതി 24 മീറ്റര്‍ മാത്രമാണ്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മ്മിക്കാറുള്ളത്. മനുഷ്യന്റെ നട്ടെല്ല്, ചുമല്‍ മാതൃക മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ്‌ ഇത്തരം നിര്‍മ്മാണ രീതിയെ നിര്‍മ്മാണ ഏജന്‍സി വിശേഷിപ്പിക്കുന്നത്. ആ രീതിയിലാണ് ശില്പമാതൃകയില്‍ തൂണുകള്‍ പണിതിട്ടുള്ളത്. മാസങ്ങളുടെ പ്രയത്നമാണ് തൊഴിലാളികള്‍ മേല്‍പാലം നിര്‍മ്മാണത്തിനായി എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!