എത്ര വട്ടം മത്സരിച്ചാലും ജനങ്ങൾക്കൊപ്പം നിന്നാൽ കൈവിടില്ല: എൻ.എ.നെല്ലിക്കുന്ന്…

SHARE
കാസർകോട് ∙ തിരഞ്ഞെടുപ്പിൽ എത്ര തവണ മത്സരിച്ചാലും അതൃപ്തി ഉണ്ടാകില്ലെന്നു തന്റെ വിജയത്തോടെ തെളിഞ്ഞുവെന്നു കാസർകോട് നിയോജക മണ്ഡലം നിയുക്ത എംഎൽഎ മുസ്ലിം ലീഗിലെ എൻ.എ.നെല്ലിക്കുന്ന്. മൂന്നാം തവണയും സീറ്റ് നൽകിയതിനെതിരെ അതൃപ്തി ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാൽ മുൻവർഷത്തെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കാനായതിൽ അഭിമാനമുണ്ട്. മത്സരത്തിൽ തോൽക്കുമോയെന്ന ഉത്കണ്ഠ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എൻ.എ.നെല്ലിക്കുന്ന്. ജാതിയും മതവും രാഷ്ടീയവും നോക്കാതെ 10 വർഷം മണ്ഡലത്തിൽ നടത്തിയ വികസനത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്നും ജനങ്ങളുടെ കൂടെ ജീവിക്കുന്ന ഒരാളായി ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
? തിരഞ്ഞെടുപ്പിൽ സന്തോഷം നൽകിയ സംഭവം
∙പ്രചാരണത്തിനിടെ ഒരിടത്ത് ബസ് ഡ്രൈവറോട് വോട്ട് അഭ്യർഥിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ‘നിങ്ങൾക്ക് അല്ലാതെ പിന്നെ ആർക്കു ഞാൻ വോട്ട് കൊടുക്കും?’ എന്നാണ്. ഇതു എന്നെ ഏറെ സന്തോഷിപ്പിച്ചു. ഒരു സഹായവും അദ്ദേഹത്തിനായി ചെയ്തിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോടൊപ്പം കഴിഞ്ഞ 10 വർഷം പ്രവർത്തിച്ചതിന്റെ തെളിവാണ് ആ വോട്ടറുടെ വാക്കുകൾ.
? ഏറെ വേദനപ്പിച്ച സംഭവം
∙തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിമർശനങ്ങൾ സ്വഭാവികമാണ്. മുൻ വർഷങ്ങളിൽ വികസനം നടപ്പാക്കിയത് ജാതിയും മതവും നോക്കിയാണെന്നുള്ള എതിർ സ്ഥാനാർഥിയുടെ ആരോപണം ഏറെ വേദനിപ്പിച്ചു. വില കുറഞ്ഞ ആരോപണമാണ് എന്നെക്കുറിച്ച് നടത്തിയത്. ജാതി–മതം–രാഷ്ട്രീയ വ്യത്യാസം നോക്കാതെയുള്ള പ്രവർത്തനമാണു മണ്ഡലത്തിൽ ഇതുവരെ നടപ്പാക്കിയത്. ഇനിയും ഇതു തുടരും.ഈ വിഷയത്തിലുള്ള തന്റെ നിലപാടിൽ മാറ്റം ഉണ്ടാകില്ല.
? തിരഞ്ഞെടുപ്പിനിടെ ആരുടെ വാക്കുകളാണു ആശ്വാസവും ആത്മവിശ്വാസവും �

