KSDLIVENEWS

Real news for everyone

ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച്‌ കങ്കണ റണാവത്തിന്റെ കരണത്തടിച്ച്‌ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ; വീഡിയോ

SHARE THIS ON

ബിജെപി നേതാവും ചലച്ചിത്ര താരവുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച്‌ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ. ചണ്ഡിഗഡ് വിമാനത്താവളത്തിലാണ് സംഭവം.

സിഐഎസ്‌എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദർ കൗർ തന്റെ മുഖത്തടിച്ചു എന്ന് കങ്കണ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചണ്ഡിഗഡില്‍നിന്ന് ഡല്‍ഹിയിലേക്കു പോകാൻ വിമാനത്താവളത്തിലായിരുന്നു എന്നും സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്ബോള്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അവർ തള്ളുകയും ചെയ്യുകയായിരുന്നു എന്നും കങ്കണ പറഞ്ഞു.

സുരക്ഷ പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ ട്രേയിലേക്ക് മാറ്റാൻ കങ്കണ വിസമ്മതിച്ചതിനെ തുടർന്നാണ് തർക്കമുണ്ടാകുന്നതെന്നും ഉദ്യോഗസ്ഥയോടു തിരിച്ച്‌ കയർത്ത കങ്കണയെ ഉദ്യോഗസ്ഥ മർദിക്കുകയുമായിരുന്നു എന്ന് പുറത്തുവരുന്ന വിവരങ്ങള്‍ പറയുന്നു. സംഭവത്തില്‍ സിഐഎസ്‌എഫ് ഡയറക്ടർ ജനറല്‍ നീന സിങ്ങിനും മുതിർന്ന ഉദ്യോഗസ്ഥർക്കും കങ്കണ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു കുല്‍വീന്ദറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി സിഐഎസ്‌എഫ് കമാൻഡന്റ് ഓഫീസിലേക്കു മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!