ആശങ്കയിൽ തീരദേശം. കീഴൂരിൽ 17. പേർക്ക് കോവിഡ്,
മേൽപറമ്പ് ചെമ്പരിക്ക എന്നീ സമീപപ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കി.
മേല്‍പ്പറമ്പ്: തീരദേശം ആശങ്കയിൽ. കോവിഡ് സമ്പര്‍ക്കവ്യാപനം കൂടിയതോടെ ചെമ്മനാട് പഞ്ചായത്തിലെ മേല്‍പ്പറമ്പ് ചെമ്പരിക്ക, കീഴൂര്‍ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കര്‍ശനമാക്കി. ചെമ്മനാട് പഞ്ചായത്തിലെ കീഴൂരില്‍ സമ്പര്‍ക്കത്തിലൂടെബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ 17 പേര്‍ക്കാ ണ് കോവിഡ് ബാധിച്ചത്. സ്ത്രീകളും കുട്ടികളും കീഴൂരിലെ ഒരു പ്രാഥമിക സഹകരണസംഘം ജീവനക്കാരനും രോഗബാധിതരില്‍ ഉള്‍പ്പെടും. ബുധനാഴ്ച വൈകിട്ട് പരവനടുക്കം എം.ആര്‍.എസ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മേല്‍പ്പറമ്പിലെ ബാങ്ക് ജീവനക്കാര്‍ക്ക് മൂന്ന് ദിവസം മുമ്പ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ക്കും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. വിവിധ പ്രദേശങ്ങളിലെ സമ്പര്‍ക്കപട്ടികയിലുള്‍പ്പെട്ട 100 പേരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയത്.