വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർശനം നിർദ്ദേശം നൽകി ഡി.ജി.പിയുടെ സർക്കുലർ.
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നിർദേശങ്ങളുമായി ഡിജിപിയുടെ പുതിയ സർക്കുലർ . സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം 6 പേരെയും ഹൈപ്പർ മാർക്കറ്റുകളിൽ 12 പേരെയുമാണ് അനുവദിക്കുക . ബാങ്കുകൾ ഉപഭോക്താക്കളെ മുൻകൂട്ടി സമയം അറിയിച്ചു ബാങ്കിലേക്കു വരുത്തണം . നിർദേശം നടപ്പാക്കാനുള്ള ചുമതല ഐജി മുതലുള്ള ഉദ്യോഗസ്ഥർക്കു നൽകിയിട്ടുമുണ്ട് .