KSDLIVENEWS

Real news for everyone

കോവിഡ് 19 ന്റെ മറവിൽ മേൽപറമ്പ ടൗണിൽ പോലീസ് രാജ്, ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി കലക്ടർക്കും പോലീസ് ചീഫിനും പരാതി നൽകി.

SHARE THIS ON

മേൽപറമ്പ: കോവിഡ്കാല രോഗ വ്യാപനമെന്ന നിലയിൽ കഴിഞ്ഞ മാസങ്ങളോളമായി മേൽപറമ്പ പ്രദേശത്ത് പോലീസ് തത്വദീക്ഷയില്ലാത്ത രീതിയിൽ നിലപാടെടുക്കുന്നതായി വ്യാപക പരാതിയുയരുന്നതിനിടയിൽ തന്നെ കഴിഞ്ഞ ദിവസം അടഞ്ഞ് കിടന്ന മേൽപറമ്പ ടൗണിൽ ഒന്നിടവിട്ട് കടകൾ തുറക്കാമെന്ന് പ്രഭഗണ്ഡ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 6 ന് രാവിലെ കടകൾ തുറന്ന് അര മണിക്കൂറിനുള്ളിൽ മേൽപറമ്പ സ്റ്റേഷൻ സി.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സാധന സാമഗ്രികൾ വാങ്ങാൻ എത്തിയ മുഴുവൻ പേരെയും അടിച്ചോടിക്കുകയും, തുറന്ന കടയുടമകൾക്കെതിരെ പിഴ ഈടാക്കുകയും ചെയ്ത സംഭവത്തിൽ ജില്ലാ ജനകീയ നീതി വേദി പ്രതിഷേധം രേഖപ്പെടുത്തുകയും, ജില്ലാ കലക്ടർക്കും, ജില്ലാ പോലീസ് ചീഫിനും ഓൺലൈനായി പരാതി നൽകുകയും ചെയ്തു.
ഒരു ദേശത്തെ പൂർണ്ണമായും അടച്ച് കെട്ടുമ്പോൾ സാധാരണ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാനുള്ള സാവാകാശം നൽകാതിരിക്കുകയും, അടച്ചിടുന്ന കാര്യം കടയുടമകളെ മുൻകൂട്ടി അറിയിക്കാതെ തന്നിഷ്ടം നടപ്പാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾക്ക് വേണ്ടി കോടതിയെ സമീപിക്കാനും ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി ഓൺലൈൻ യോഗം തീരുമാനിച്ചു.
രോഗ വ്യാപനം തടയാൻ ആഭ്യന്തര വകുപ്പ് പൊതുസമൂഹത്തിന് നൽകുന്ന സേവനങ്ങളെ കുറച്ച് കാണാൻ നിമിത്തമാകുന്ന രീതിയിലുള്ള ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ അശാസ്ത്രീയ നടപടികൾ പൊതു സമൂഹത്തിനും, വ്യപാരികൾക്കും വളരെയേറെ വിഷമങ്ങളാണ് സൃഷ്ടിക്കുന്നതെന്നും യോഗം വിലയിരുത്തി.
സൈഫുദ്ദീൻ കെ. മാക്കോട്, ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച്., ഹാരീസ് ബന്നു നെല്ലിക്കുന്ന്, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട് ,റഹ്മാൻ കൈതോട്, താജുദ്ദീൻ പടിഞ്ഞാർ, സിദ്ധീഖ് എം.എം.കെ, ബഷീർ കുന്നരിയത്ത്, ബഷീർ എൻ.കെ.പള്ളിക്കര, ബദറുദ്ദീൻ കറന്തക്കാട്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!