എട്ടാം ദിനം ഗുസ്തിയില്‍ സ്വര്‍ണവേട്ട; മൂന്നു സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ, ആകെ സ്വർണം 9

ബർമിങ്ങാം ∙ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ഒന്‍പതായി. പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോൽപ്പിച്ച് ദീപക് പൂനിയയാണ് ഇന്ത്യയ്ക്കായി ഒൻപതാം സ്വർണം നേടിയത്. വനിതകളുടെ 62 കിലോ വിഭാഗത്തില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെ തോല്‍പ്പിച്ച് സാക്ഷി മാലിക്കും, പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ കാനഡയുടെ ലച്ച്‍ലന്‍ മക്നീലിനെ തോല്‍പ്പിച്ച് ബജ്‌രംഗ് പൂനിയയും സ്വര്‍ണം നേടി

