KSDLIVENEWS

Real news for everyone

മെട്രോയിൽ മാസ്കില്ലാാതെ സഞ്ചരിച്ചാൽ 500 രൂപ പിഴ

SHARE THIS ON

ന്യൂഡല്‍ഹി: മാസ്കില്ലാതെ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിഴയീടാക്കുമെന്ന് നോയിഡ മെട്രോ സര്‍വ്വീസ് അധികൃതര്‍ അറിയിച്ചു.

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതലാണ് മെട്രോ റെയില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. മാസ്ക് ധരിക്കാതിരുന്നാല്‍ മാത്രമല്ല മെട്രോ റെയില്‍ കെട്ടിടത്തിന് ഉള്ളില്‍ എവിടെയെങ്കിലും തുപ്പുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴയടക്കേണ്ടി വരും.

മെട്രോ സ്റ്റേഷന്‍, ട്രെയിന്‍, മെട്രോ പരിസരം എന്നിവിടങ്ങളില്‍ തുപ്പുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യതവണ 100 രൂപയും പിന്നീട് ആവര്‍ത്തിച്ചാല്‍ 500 രൂപ പിഴയുമാണ് ഈടാക്കുക. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നതോ മെട്രോ പരിസരത്തു ഉള്ളതായോ കണ്ടാല്‍ 500 രൂപയാണ് പിഴ. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങി കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ച്‌ വേണം യാത്ര ചെയ്യേണ്ടതെന്നും എന്‍എംആര്‍സി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!