KSDLIVENEWS

Real news for everyone

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

SHARE THIS ON

സലാല: ഒമാനിലെ സലാലയ്ക്കടുത്ത് വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫും (28) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സലാലക്കടുത്ത് മിര്‍ബാത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചയായിരുന്നു അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വദേശി പൗരന്‍ ഓടിച്ച വാഹനമിടിക്കുകയായിരുന്നു. നാലു വര്‍ഷമായി സലാലയിലുള്ള ഇദ്ദേഹം മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തി വരികയായിരുന്നു. കടയടച്ച് മുറിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഭാര്യ: ഷറഫുന്നിസ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!