KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 137 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 135 പേർക്കും. 40 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,
വാര്‍ത്താക്കുറിപ്പ്- 06.11.2020

കാസര്‍കോട് ജില്ലയില്‍ 137 പേര്‍ക്ക് കോവിഡ്, 40 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 137 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1652 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1148 പേരും വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4517 പേര്‍

വീടുകളില്‍ 3942 പേരും സ്ഥാപനങ്ങളില്‍ 575 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4517 പേരാണ്. പുതിയതായി 431പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1165 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 210 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 374 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 431 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 36 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19462 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 979 പേര്‍ വിദേശത്ത് നിന്നെത്തിയവരും 749 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17734 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17607 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

മൂന്ന് കോവിഡ് മരണം കൂടി

പുതിയതായി മൂന്നു പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ അമ്പു (75), നീലേശ്വരം നഗരസഭയിലെ മാധവി പി വി (75), കുഞ്ഞികൃഷ്ണന്‍ കെ (78) എന്നിവരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 203 ആയി.

വെള്ളിയാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 4, ബദിയഡുക്ക-6, ബളാല്‍-1, ചെമ്മനാട്-7, ചെങ്കള-2, കാഞ്ഞങ്ങാട്-4, കാറഡുക്ക-2, കാസര്‍കോട്-2, കുമ്പള-1, മധൂര്‍-1, മഞ്ചേശ്വരം-1, മുളിയാര്‍-1, നീലേശ്വരം-1, പള്ളിക്കര-2, പിലിക്കോട്-2, പല്ലൂര്‍പെരിയ-3

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!