യുഎഇയിൽ 1,292 പേർക്ക് കൂടി കോവിഡ് ; 818 പേർക്ക് രോഗ മുക്തി

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിന് കോവിഡ് സ്ഥിരീകരിച്ചത് 1,292 പേർക്ക് . 818 പേർ കൂടി രോഗമുക്തി നേടുകയും 2 പേർ മരിക്കുകയും ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . ആകെ രോഗികളുടെ എണ്ണം- 1,39,891 . രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ- 1,36,936 . ആകെ മരണം -510 , ചികിത്സയിൽ ഉള്ളത് 2,445 പേർ . ഇന്നലെ 1,37,606 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത് . ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ കർശമായി പാലിക്കണം . യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ നിർദേശിച്ചു . മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം . കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു . നിയമലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ . കൂടാതെ , ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും . കഴിഞ്ഞ ദിവസം അബുദാബിയിൽ ടെലിവിഷൻ ചാനലിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച 2 പേരെ ശിക്ഷിച്ചിരുന്നു . അതേസമയം , സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന തുടരുന്നു . ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി . കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി . എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം . സാമൂഹിക അകലം പാലിക്കണം . ഇല്ലെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് വ്യക്തമാക്കി . നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ , Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം .

