മുഷ്താഖ് അലി ട്രോഫി: കേരളത്തിനെതിരെ റെയില്‍വേസിന് തകര്‍പ്പന്‍ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ടി20 ചാമ്ബ്യന്‍ഷിപ്പിലെ എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തില്‍ കേരളം റെയില്‍വേസിനോട് ആറ് റണ്‍സിന് തോറ്റു. വിഷ്ണു വിനോദ് പുറത്താകാതെ നേടിയ 62 റണ്‍സ് പാഴായി. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് നാല് വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. മുഹമ്മദ് അസ്ഹറുദ്ദീനാണ് ആദ്യം പുറത്തായത് . മൂന്നാം നമ്ബറില്‍ ഇറങ്ങിയ ജലജ് സക്സേന ഡക്കിന് പുറത്തായി. പരിക്കേറ്റ റോബിന്‍ ഉത്തപ്പയ്ക്ക് പകരം ഇറങ്ങിയ രോഹന്‍ എസ് കുന്നുമ്മല്‍ 10 റണ്‍സിന് വീണപ്പോള്‍, ഫോമിലുള്ള സഞ്ജു സാംസണ്‍ ആറ് റണ്‍സിന് പുറത്തായി. ഇതോടെ കേരളം 24/4 എന്ന നിലയിലായി.
അഞ്ചാം വിക്കറ്റില്‍ 54 പന്തില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിഷ്ണുവും സച്ചിന്‍ ബേബിയും (25) കേരള ഇന്നിങ്‌സ് പുനരുജ്ജീവിപ്പിച്ചു. 43 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയാണ് വിഷ്ണു പുറത്തായത്. മനു കൃഷന്‍ (10 പന്തില്‍ 21 നോട്ടൗട്ട്) പരമാവധി ശ്രമിച്ചെങ്കിലും റെയില്‍വേ മൂന്ന് കളികളില്‍ നിന്ന് ആദ്യ ജയം നേടിയതോടെ കേരളം 138/6 എന്ന നിലയില്‍ അവസാനിച്ചു. യുവരാജ് (3/23) ആയിരുന്നു റെയില്‍വേസ് ബൗളര്‍മാരില്‍ തിളങ്ങിയത്.
എട്ടാം ഓവറില്‍ 41/3 എന്ന നിലയിലേക്ക് വഴുതിപ്പോയ റെയില്‍വേ ബാറ്റര്‍മാര്‍ തുടക്കത്തില്‍ ബുദ്ധിമുട്ടി. 39 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവാണ് ടോപ് സ്കോറര്‍. ആറു പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടിയ ശുഭം ചൗബെയാണ് അവരെ 140 റണ്‍സ് കടത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള കേരളം തിങ്കളാഴ്ച ആറ് ടീമുകളുള്ള ഗ്രൂപ്പ് ഡിയില്‍ അസമിനെയാണ് അടുത്തതായി നേരിടുന്നത്.

