തദ്ദേശ തിരഞ്ഞെടുപ്പ് ; ജില്ലാ തിരഞ്ഞെടുപ്പ് കോവിഡ് കൺട്രോൾ സെൽ തുടങ്ങി.

കാഞ്ഞങ്ങാട് • തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് കോവിഡ് കൺട്രോൾ സെൽ തുടങ്ങി . ജില്ലാ മെഡിക്കൽ ഓഫിസിന്റെ കോൺഫറൻസ് ഹാളിലാണ് സെൽ പ്രവർത്തിക്കുന്നത് . കോവിഡ് രോഗികൾ , സമ്പർക്ക പട്ടികയിലുള്ളവർ , നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് സ്പെഷൽ പോൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള സർട്ടിഫൈഡ് ലിറ്റ് തയാറാക്കുന്നതിനു വേണ്ടിയാണ് കൺട്രോൾ സെൽ തുറന്നത് . ഓരോ ദിവസവും പോസിറ്റീവാകുന്നവരുടെ പട്ടിക കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് അയച്ചു കൊടുത്തു അവരുടെ സമ്പർക്ക പട്ടിക കൂടി തയാറാക്കി പട്ടിക തിരികെ വാങ്ങും . പിന്നീട് ജില്ലാ കൺട്രോൾ റൂമിൽ വച്ച് വ്യക്തികളുടെ വോട്ടർ പട്ടികയിലെ സീരിയൽ നമ്പർ , തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ ഉൾപ്പെടുത്തി ജില്ല തിരഞ്ഞെടുപ്പ് ഓഫിസർക്കു കൈമാറും . ഇതോടൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കും . നിലവിൽ കോവിഡ് വ്യാപനത്തിൽ ജില്ലയിൽ വന്ന കുറവ് തിരഞ്ഞെടുപ്പിന് ശേഷവും നില നിർത്തുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം . പാലായിൽ ഇതാ , സ്വപ്നതുല്ല്യമായ ഭവനം സ്വന്തമാക്കാം പഞ്ചായത്ത് – നഗരസഭ തലത്തിൽ ഓരോ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ബ്ലോക്ക് തലത്തിൽ ഹെൽത്ത് സൂപ്പർവൈസർമാരെയും നോഡൽ ഓഫിസർമാരാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . അതത് സ്ഥലങ്ങളിലെ മെഡിക്കൽ ഓഫിസർമാർക്കാണ് മേൽനോട്ടം . ജില്ലാ മെഡിക്കൽ ഓഫിസർ ഡോ . എ.വി.രാംദാസാണ് ഡെസിഗിനേറ്റഡ് ഹെൽത്ത് ഓഫിസർ . ഡപ്യൂട്ടി ഡിഎംഒ ഡോ . എ.ടി.മനോജ് എടി നോഡൽ ഓഫിസറും , ഡോ . മാത്യു ജെ വാളംപറമ്പിൽ അസിസ്റ്റ് നോഡൽ ഓഫിസറുമാണ് . അഡ്മിനിസ്ട്രേറ്റീവ് അസി’ന്റ് പി.ആന്റണി , ഡോ . പ്രസാദ് തോമസ് , ഡോ.ഡാൽമിറ്റി നിയ ജയിംസ് , ഡോ . വിദ്യ സുഹാസ് , ഡോ . വി.സുശോബ് , ജില്ലാ മലേറിയ ഓഫിസർ കെ.പ്രകാശ് കുമാർ , ജില്ലാ മാസ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ , സീനിയർ സൂപ്രണ്ട് പി.ഗിരീഷ് കുമാർ , കൺട്രോൾ സെൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി.മഹേഷ് കുമാർ എന്നിവരാണ് കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .തദ്ദേശ തിരഞ്ഞെടുപ്പ് ; ജില്ലാ തിരഞ്ഞെടുപ്പ് കോവിഡ് കൺട്രോൾ സെൽ തുടങ്ങി.

