യുവതിയെ വെട്ടിക്കൊലപ്പെടുത്തി : ഭർത്താവ് അറസ്റ്റിൽ

മറയൂര്‍: കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഭാര്യ സരിത(27)യെ കൊലപ്പെടുത്തിയ കേസില്‍ മറയൂര്‍ ബാബുനഗര്‍ സ്വദേശി സുരേഷാ(35)ണു പിടിയിലായത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കുടുംബ പ്രശ്നത്തെ തുടര്‍ന്നു സരിത മാസങ്ങളായി പത്തടിപാലത്തെ മാതൃവീടിനു സമീപമാണു കഴിഞ്ഞിരുന്നത്. വീടിനു പിന്‍ഭാഗത്തെ കരിമ്ബിന് കാട്ടില്‍ ഒളിച്ചിരുന്ന സുരേഷ് രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തുകൂടി അകത്തുകയറുകയായിരുന്നു. കത്തി ഉപയോഗിച്ച് സരിതയെ ഗുരുതരമായി വെട്ടിപരുക്കേല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെ മറയൂരില്‍വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സരിതയുടെ ദേഹത്ത് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു

