KSDLIVENEWS

Real news for everyone

മീൻപിടിത്ത ബോട്ട് പുഴയിൽ താഴ്ന്നു

SHARE THIS ON

നീലേശ്വരം ∙ തൈക്കടപ്പുറം ഫിഷ് ലാൻഡിങ് സെന്ററിനു സമീപം നങ്കൂരമിട്ടിരുന്ന മീൻപിടിത്ത ബോട്ട് പുഴയിൽ താഴ്ന്നു.കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ദാമോദരന്റെ ഉടമസ്ഥതയിലുള്ള ദോസ്തി എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഇത് ഉയർത്താൻ ബോട്ട് ഉടമ ഫിഷറീസ് രക്ഷാബോട്ടിന്റെ സഹായം തേടി. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി.സതിശന്റെ നിർദേശ പ്രകാരം അഴിത്തലയിൽ നിന്നു രക്ഷാബോട്ട് എത്തി ബോട്ട് വെള്ളത്തിൽ നിന്നുയർത്തി. തുടർന്നു കെട്ടിവലിച്ച് മറ്റൊരിടത്തേക്കു മാറ്റി. ഫിഷറീസ് റസ്ക്യൂ ഗാർഡുമാരായ പി.മനു, ഒ.ധനീഷ്, കെ.സേതുമാധവൻ, ടി.ശിവകുമാർ, ബോട്ട് ഡ്രൈവർമാരായ പി.നാരായണൻ, ഒ.സതീശൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!