KSDLIVENEWS

Real news for everyone

ട്രാഫിക് നിയമലംഘനം കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ ഇനി വെർച്വൽ കോടതിയിലേക്ക്

SHARE THIS ON

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകള്‍ ഇനി വെര്‍ച്വല്‍ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴ അടക്കാത്ത വാഹനത്തിന്‍്റെ ചലാനാണ് വെര്‍ച്വല്‍ കോടതികളിലേക്ക് അയക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇ ചലാന്‍ ഉപയോഗിച്ച്‌ ആധുനിക രീതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിന്‍്റെ ഫോട്ടോയെടുത്ത് ചലാന്‍ ഇടുന്ന രീതിയാണ് ഇ ചലാന്‍. ഉടമ വാഹന രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറിലേക്കും എസ്‌എംഎസ് ആയി ചലാന്‍ ലഭിക്കും. വെര്‍ച്ചല്‍ കോടതിയില്‍ vcourts.gov.in എന്ന വെബ്സൈറ്റില്‍ പിഴ അടയ്ക്കാം.വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായ രീതിയാണ് പുതിയ പരിഷ്കാരമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്‍്റെ വിലയിരുത്തല്‍. നിയമലംഘനങ്ങള്‍ പരമാവധി ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!