സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം ; യുവാവ് അറസ്റ്റിൽ

അടൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കൈത പറമ്ബ്കടിക വള്ളിവിളവടക്കേതില്‍ വീട്ടില്‍ ജയിംസ് തങ്കച്ചന്‍ (37) നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കുപുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോട് ആണ് ഇയാള്‍ മോശമായി പെരുമാറിയത്. കുട്ടികളെ ഇയാള്‍ അശ്ലീലം കാണിക്കുകയും അവരോട് മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും നല്‍കിയ പരാതിയെ തുടര്‍ന്ന് ആണ് ജയിംസിനെ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒമ്ബതരയോടെ എസ്. ഐമാരായ സുമേഷ്, രാഹുല്‍,എ.
എസ്. ഐ രാധാകൃഷ്ണന്‍,സി. പി. ഒ കിരണ്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്തു.

