ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന വീണ്ടും ഒന്നാം റാങ്കില്‍

സൂറിച്ച് : ആറുവര്‍ഷത്തിന് ശേഷം ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനത്തേക്ക് അര്‍ജന്റീനയുടെ അതിഗംഭീര തിരിച്ചുവരവ്.
ലോകകപ്പ് നേടിയതിന് ശേഷം നടന്ന രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയതോടെയാണ് ബ്രസീലിനെ മറികടന്ന് മെസിയും സംഘവും ഒന്നാമതെത്തിയത്. ബ്രസീല്‍ മൂന്നാമതേക്കിറങ്ങിയപ്പോള് ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് രണ്ടാമതേക്ക് എത്തി. ബെല്‍ജിയം,ഇംഗ്ളണ്ട്,ഹോളണ്ട്,ക്രൊയേഷ്യ,ഇറ്റലി,പോര്‍ച്ചുഗല്‍,സ്പെയ്ന്‍ എന്നിവരാണ് യഥാക്രമം നാലുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.
ഇന്ത്യയ്ക്ക് റാങ്കിംഗില്‍ അഞ്ചുസ്ഥാനങ്ങളുടെ ഉയര്‍ച്ചയുണ്ടായി.106-ാം സ്ഥാനത്തുനിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര സൗഹൃദ ടൂര്‍ണമെന്റിലെ വിജയങ്ങളാണ് ഇന്ത്യയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കിയത്.

