ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി ഉറൂസ്;
ഡോ: ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി ഇന്ന് പൈക്കം മണവാട്ടി ഉറൂസിൽ പ്രഭാഷണം നടത്തുന്നു

നെല്ലിക്കട്ട: മത സൗഹാർദത്തിന്റെ പേര് കേട്ട ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി ഉറൂസ് മുബാറക്കിൽ നടക്കുന്ന മത പ്രഭാഷണ പരമ്പരയുടെ നാലാം ദിവസമായ ഇന്ന് രാത്രി കേരളത്തിലെ യുവ പ്രഭാഷകൻമാരിൽ ഒരാളായ ഡോ: ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി ഇന്ന് രാത്രി 8 മണിക്ക് മുഖ്യ പ്രഭാഷണം നടത്തുന്നു.
ജാതി മത ഭേദമില്ലാതെ നിരവധി ആളുകളാണ് ഉറൂസ് വേളയിൽ പൈക്കം മണവാട്ടി മഖാം സന്ദർശിക്കുന്നത്.
പൈക്കം മണവാട്ടി മഖാം വടക്കൻ കേരളത്തിലെ ചരിത്ര പ്രസിദ്ധമായ
തീർഥാടന കേന്ദ്രമാണ്, സമൂഹത്തിന്റെ നാനാ തുറകളിലെ അനേകായിരം ഭക്ത ജനങ്ങളാണ് നിത്യേന ഉറൂസ് ദിവസങ്ങളിൽ അവിടം സന്ദർശിക്കുന്നത്. കാര്യ സാഫല്യത്തിനും രോഗ ശമനത്തിനും പരിഹാരമെന്ന നിലക്കാണ് ജാതിമത ഭേദമില്ലാതെ ഭക്ത ജനങ്ങൾ സന്ദർശിക്കുന്നത്.
എല്ലാ ദിവസവും ഉച്ചയ്ക്ക് നൽകപ്പെടുന്ന ഊൺ കഴിക്കാൻ നൂറ് കണക്കിനാളുകളാണ് എത്തുന്നത്
13 ന് രാവിലെ ആയിരങ്ങൾക്ക് നൽകുന്ന അന്നദാനത്തോടെ ഉറൂസ് പരിപാടി സമാപിക്കും

