നാട്ടിലും മറുനാട്ടിലും ജീവകാരുണ്യ മേഘലകളിൽ കെ.എം.സി.സിയുടെ പ്രവർത്തനം അഭിനന്ദനാർഹം ; അഷ്റഫ് കർള

ദുബായ്..സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ നാട്ടിലും മറുനാട്ടിലും ആയി കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം വർത്തമാന കോവിഡ് കാലത്ത് ഏറെ അഭിനന്ദനാർഹമാണെന്നും മഞ്ചേരശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷററും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള അഭിപ്രായപെട്ടു.
ദുബായ് കെ എം സി സി മഞ്ചശ്വരം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കർള.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘ് പരിവാർ ശക്തികളുടെ കടന്നു കയറ്റം പ്രതിരോധിച്ച് കൊണ്ട് തുളുനാടിന്റെ മണ്ണിൽ യു.ഡി.എഫ് സ്റ്റാനാർത്ഥിയായി മത്സരിച്ചു ഉന്നത വിജയം നേടിയ നിയുക്ത എം.എൽ.എ എ കെ എം അശ്റഫിനേയും ജനാതിപത്യത്തിന്റെ മഹോൽസവത്തിൽ പങ്കാളികളായി യു ഡി എഫി നു വോട്ട് നൽകിയ മുഴുവൻ ജനാധിപത്യവിശാസികൾക്കും കെ എം സി സി യുടെ നന്ദിയും കടപ്പാടും അറിയിച്ചു.
ദുബായ് കെ എം സി സി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് സലീം സനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ദുബായ് കെ എം സി സി സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഖയും മാന്യ മുഖ്യാഥിതി ആയിരുന്നു. പഞ്ചായത് കെ എം സി സി ജനറൽ സെക്രട്ടറി അഷ്ഫാഖ് കരോടാ സ്വാഗതം പറഞ്ഞു. ആസിഫ് ഹൊസങ്കടി, അബ്ദുൽ റഹിമാൻ ബാവ, മൊയ്ദീൻ ബാവ, ഹൊസങ്കടി, ശുകൂർ, ബഷീർ അഹമ്മദ്, ഷാഹുൽ തങ്ങൾ എന്നിവർ സമ്പന്ദിച്ചു.

